11:07am 20 May 2026
NEWS
രജനികാന്തിന്റെ 173-മത്തെ ചിത്രം സംവിധായകൻ ചെയ്യുന്നത് അശ്വത് മാരിമുത്തു.
19/05/2026  04:03 PM IST
Cinema desk
രജനികാന്തിന്റെ 173-മത്തെ ചിത്രം  സംവിധായകൻ ചെയ്യുന്നത് അശ്വത് മാരിമുത്തു

 

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമൽഹാസൻ്റെ  'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' സ്ഥാപനത്തിൻ്റെ നിർമ്മാണത്തിൽ, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന, രജനികാന്ത് നായകനാകുന്ന,  രജനികാന്തിന്റെ 173-മത്തെ ചിത്രം കുറിച്ചുള്ള ഔദ്യോഗിക വാർത്ത നൽകിയിരുന്നു.  എന്നാൽ ഈ സിനിമക്കായി സിബി ചക്രവർത്തി ഒരുക്കിയ കഥയുമായി രജിനികാന്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ വൈകുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും സിബി ചക്രവർത്തി പുറത്തായി എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സിബി ചക്രവർത്തിക്ക് പകരം അശ്വത് മാരിമുത്തുവാണ് രജനികാന്തിന്റെ 173-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയാണ് കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അശ്വത് മാരിമുത്തു. ഇദ്ദേഹം  രജിനികാന്തിന്റെയടുക്കൽ അവതരിപ്പിച്ച കഥ രജിനികാന്തിന് വളരെ ഇഷ്ടപ്പെട്ടു എന്നും, അടുത്ത് തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്ത അടുത്ത് തന്നെ ചിത്രത്തിന്റെ നിർമ്മാതാവായ കമൽഹാസൻ പുറത്തുവിടാനിരിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img